യൂറോപ്പില്‍ മറ്റൊരു വനിതാ മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സ്പെയിനില്‍ സമത്വ മന്ത്രി ഐറിന മൊണ്ടേരോക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഐറിനയുടെ ഭര്‍ത്താവും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടില്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല. ഫലം ഉടന്‍ തന്നെ പുറത്തുവിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വ്യാഴാഴ്ച എല്ലാ പാര്‍ലമെന്റ് അംഗങ്ങളെയും പരിശോധിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി അംഗങ്ങളോട് ആശയവിനിമയം നടത്തിയത്. സ്പെയിനില്‍ ഇതുവരെ 2277 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 55 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19 ബാധയെ തുടര്‍ന്ന് സ്പാനിഷ് ഫുട്ബോള്‍ ലീഗ് ലാലിഗ മത്സരങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്.