അഹമ്മദബാദ് : ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഐപിഎൽ 2023 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടൂർണമെന്റിലെ സിനീയർ താരത്തിന് വരാനിരിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ബൗണ്ടറി തടയുന്നതിനിടെയാണ് സിഎസ്കെ ക്യാപ്റ്റൻ കാൽമുട്ടിന് പരിക്കേൽക്കുന്നത്. തുടർന്നുണ്ടായ വേദനയിൽ ധോണി അസ്വസ്ഥാനകുന്നത് മത്സരത്തിനിടെ കാണാനിടയായി.അതേസമയം ധോണിക്ക് കാൽമുട്ടിന് യാതൊരു പ്രശ്നവുമില്ലെന്നും പേശി വലിവ് മാത്രമാണ് അനുഭവപ്പെട്ടതെന്നും ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലകൻ സ്റ്റീഫെൻ ഫ്ലെമിങ് അറിയിച്ചു. കൂടാതെ ധോണി ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരവും കൂടിയാണെന്ന് സിഎസ്കെ കോച്ച് മാധ്യമങ്ങളോടായി അറിയിച്ചു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലെ 19-ാം ഓവറിലാണ് ധോണിക്ക് പരിക്കേൽക്കുന്നത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി