തിരുവനന്തപുരം: ചുമട്ടുതൊഴിലാളി നിയമം പരിഷ്കരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, കയറ്റിറക്കുമേഖലയിലെ തൊഴിൽ നഷ്ടവും പുനരധിവാസവും പഠിച്ച് റിപ്പോർട്ടുണ്ടാക്കാൻ സർക്കാർ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി. നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ സെക്രട്ടേറിയേറ്റു പടിക്കൽ സത്യാഗ്രഹം നടത്തി.സി.ആർ.മഹേഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി. സത്യാഗ്രഹികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.പി.തമ്പി കണ്ണാടൻ, വെട്ടുറോഡ്സലാം, മലയം ശീകണ്ഠൻ നായർ, വി.ലാലു, കാട്ടാക്കട രാമു,
കെ.സുഭാഷ്, ആർ.എസ്സ്.സജീവ്, ഹാ ജാനാസ് മുദ്ദീൻ, കൊച്ചു കരിക്കകം നൗഷാദ്, ആർ.എസ്സ്.വിമൽകുമാർ, ശ്യാംനാഥ്, സുനീർ തുടങ്ങിയവർ പ്രസംഗിച്ചു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും