തിരുവനന്തപുരം: തൊഴിലാളി മേഖലയിലെ പ്രവർത്തനങ്ങളെ പുരസ്കരിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഓണത്തോടനുബന്ധിച്ച് നടപ്പാക്കുന്ന “ഓണക്കോടിയും ആദരവും” പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരത്ത് പേട്ട ലതികാലയത്തിൽ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് എം.എസ്സ്.സുരേന്ദ്രന് പൊന്നാടയും ഓണക്കോടിയും പ്രശസ്തിപത്രവും ദക്ഷിണയും നൽകി യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ നിർവ്വഹിച്ചു.
തൊഴിൽ മേഖല അത്യന്തം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും രാജ്യത്തെ തൊഴിലാളികളും തൊഴിലാളി കുടുംബങ്ങളും ഭാവിയെപ്പറ്റി ആശങ്കയിലാണെന്നും കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങളും സംസ്ഥാന സർക്കാരിൻ്റെ നയ രാഹിത്യവും ഭാവിതലമുറയെ വർധിച്ച ദുരിതത്തിലേക്കാണ് നയിക്കുന്നതെന്നും മുൻമന്ത്രി കൂടിയായ യു.ഡി.എഫ്. കൺവീനർ അഭിപ്രായപ്പെട്ടു. ലാഭേച്ഛയില്ലാതെ പൊതുനന്മയെ മുൻനിർത്തി പ്രവർത്തിക്കുന്ന തൊഴിലാളി നേതാക്കൾ സമൂഹത്തിൻ്റെ ആദരവർ ഹിക്കുന്നൂവെന്നും ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും എം.എം.ഹസ്സൻ പറഞ്ഞു.
ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് വി.ആർ. പ്രതാപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയിൽ 73 പഞ്ചായത്തുകളിലും മുനിസിപ്പൽ, നഗരസഭകളിലുമായി മറ്റു 100 പേരെക്കൂടി ഇതിനോടനുബന്ധിച്ച് ആദരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡൻറ് റ്റി ശരത്ചന്ദ്രപ്രസാദ് , ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ.പി തമ്പി കണ്ണാടൻ, ആൻറണി ആൽബർട്ട്, ആർ.എസ് വിമൽകുമാർ, എ.എസ് ചന്ദ്രപ്രകാശ്, മലയം ശ്രീകണ്ഠൻ നായർ, ഹാജാ നാസ്സിമുദ്ദീൻ, എസ്.ഷുബീല, കെ.ഗോപാലകൃഷ്ണൻ നായർ,
ജെ.സതികുമാരി, വിജയകുമാർ ,കെ.എം അബ്ദുൽ സലാം, ഷെമീർ തുടങ്ങിയവർ പ്രസംഗിച്ചു.