മനാമ: പ്രവാസി എഴുത്തുകാരന്മാരായ നൗഷാദ് മഞ്ഞപ്പറയായും കെ. വി. കെ. ബുഖാരിയും രചന നിർവഹിച്ച് ഒപ്പം ഗൾഫ് മേഖലയിലെ ഏതാനും എഴുത്തുകാരുടെ രചനകൾ കൂടി ഉൾപ്പെടുത്തി ലിബി ബുക്സ് പ്രസിദ്ധീകരിച്ച “ഖുബൂസ്” എന്ന പുസ്തകത്തിനെ ബഹ്റൈനിൽ പരിചയപ്പെടുത്തുന്ന ചടങ്ങ് ഒക്ടോബർ 31 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
പ്രവാസം പറഞ്ഞ ഹൃദയകഥകളുടെ സമാഹരമായ ഖുബ്ബൂസ്സിന്റെ ഔദ്യോഗിക പ്രകാശനം തിരുവനന്തപുരം കവടിയാർ അജന്ത ഭവനിൽ ഒക്ടോബർ 10 ന് കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചതായും നവംബർ 3 ന് നടക്കുന്ന നൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രസ്തുത പുസ്തകം ലഭ്യമായിരിക്കുമെന്നും ബഹ്റൈനിൽ ഒക്ടോബർ 31 ന് നടക്കുന്ന ചടങ്ങിൽ കോപ്പികൾ വേണ്ടവർക്ക് നൽകുമെന്നും ബഹ്റൈനിൽ നിന്നും പുസ്തകത്തിൽ എഴുതിയ നൗഷാദ് മഞ്ഞപ്പാറ, ഡോ: ജോൺ പനക്കൽ, കെ. ടി. സലിം, ആമിന സുനിൽ എന്നിവർ അറിയിച്ചു. നേരത്തെ ഖുബ്ബൂസിന്റെ ബഹ്റൈനിലെ ടൈറ്റിൽ പ്രകാശനം കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, എഴുത്തുകാരി ഡോ: ഷെമിലി പി. ജോണിന് നൽകി നിർവഹിച്ചിരുന്നു.