പാലക്കാട് : കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കായി സംസ്ഥാനത്തെ ആദ്യ അന്തർ സംസ്ഥാന കെ.എസ്.ആർ.ടി. ബോണ്ട് സർവ്വീസിന് പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ (സെപ്തംബർ 8 ) ഇന്ന് മുതൽ രാവിലെ 7.45 ന് പാലക്കാട് കെ.എസ്.ആർ.ടി.സി ഉത്തരമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി.രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയിതു .കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുഗതാഗതം അസാധ്യമായ തമിഴ്നാട്ടിലേക്ക് സർക്കാർ, സ്വകാര്യ മേഖല ഉദ്യോഗസ്ഥർക്കായാണ് കെ.എസ്.ആർ.ടി.സി ബോണ്ട് (ബസ് ഓൺ ഡിമാൻ്റ്) സർവീസ് ആരംഭിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം ജില്ലയിൽ കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസിന് തുടക്കമിട്ടിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് അന്തർ സംസ്ഥാന സർവ്വീസും ആരംഭിക്കുന്നത്. ബോണ്ട് സർവീസ് പ്രകാരം രാവിലെ എട്ടിന് പാലക്കാട് നിന്നും ആരംഭിച്ച് വൈകീട്ട് 5.15ന് കോയമ്പത്തൂരിൽ നിന്നും തിരിച്ചു വരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബോണ്ട് യാത്രക്കാർ ദിവസേന പോയി വരുന്നതിനുള്ള ഇ -പാസ് കയ്യിൽ കരുതണം. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവീസുകൾ തുടങ്ങുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.കോവിഡ് പശ്ചാത്തലത്തിൽ പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള അസൗകര്യം കണക്കിലെടുത്താണ് കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസിന് തുടക്കം കുറിച്ചത്. നിലവിൽ പാലക്കാട് നിന്നും ചിറ്റൂരിൽ നിന്നും മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കും എലവഞ്ചേരിയിൽ നിന്ന് പാലക്കാട് സിവിൽ സ്റ്റേഷനിലേക്കും കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നുണ്ട്.
Trending
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
- ലഹരികടത്ത് യുവാക്കള്‍ പിടിയില്‍
- ഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍
- സ്കൂട്ടര്‍ തട്ടിപ്പ്: ആനന്ദകുമാറും മുഖ്യപ്രതിയാകും