തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിൽ കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സിൽ അന്താരാഷ്ട്ര ആർക്കൈവ്സ് ആൻറ് ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുന്നു. ആറുകോടി രൂപ ചെലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി നൽകിതായി തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.
ലോകത്തുതന്നെ അപൂർവ്വമായ ഒരു കോടിയിലേറെ തളിയോലകളുടെ അമൂല്ല്യശേഖരമുള്ളതാണ് സംസ്ഥാന ആർക്കൈവസ്. ഇവയെ സംബന്ധിച്ച പഠന ഗവേഷണങ്ങൾക്കായി കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര ആർക്കൈവ്സ് ആൻറ് ഹെറിറ്റേജ് സെന്റർ ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കേരളവുമായി ബന്ധപ്പെട്ട് വിദേശങ്ങളിലും ഇന്ത്യയിൽതന്നെ മറ്റു സംസ്ഥാനങ്ങളിലുമുള്ള പുരാരേഖകൾ കണ്ടെത്തി സംരക്ഷിക്കുന്നതിനും പഠന ഗവേഷണങ്ങൾക്കും ഈ സെന്റർ സൗകര്യമൊരുക്കും. രാജ്യത്തിന് തന്നെ മാതൃകയായി ഒരു സർക്കാർ വകുപ്പും സർവ്വകലാശാലയും പഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി കൈകോർക്കുന്ന സവിശേഷ പദ്ധതിയാണിത്. കെട്ടിട നിർമ്മാണം പുരോഗിക്കുന്ന മുറക്ക് മറ്റ് സജ്ജീകരണങ്ങൾക്കായി കൂടുതൽ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
