
മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച,ഇന്ത്യൻ എക്സ്പാറ്റ് പുരുഷ വോളിബാൾ ടൂർണമെന്റിൽ ‘ഇൻറർലോക്ക് -ബി’ ടീം ചാമ്പ്യൻമാരായി .അൽ റീഫ് വോളി ഫൈറ്റേഴ്സിനെ’പരാജയപ്പെടുത്തിയാണ് ഇൻറർലോക്ക് ബീ ടീം കിരീടം സ്വന്തമാക്കിയത്. ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്.വിജയികളായ ഇൻറർലോക്ക്-ബി ടീമിനും റണ്ണേഴ്സ് അപ്പായ അൽ റീഫ് വോളി ഫൈറ്റേഴ്സിനും ട്രോഫിയും മെഡലുകളും കാഷ് പ്രൈസും സമ്മാനിച്ചു. മികച്ച ബ്ലോക്കർ സ്വസ്തിക് (ഇൻറർലോക്ക്), മികച്ച സ്പൈക്കർ ജുനൈദ് പി. (അൽ റീഫ്), മികച്ച സെറ്റർ അമൽരാജ് (ഇൻറർലോക്ക്), മികച്ച ഓൾ റൗണ്ടർ രാജു പാണ്ഡു (ഇൻറർലോക്ക്) എന്നിവർക്കാണ് വ്യക്തിഗത പുരസ്കാരങ്ങൾ ലഭിച്ചത്.


