
മനാമ: പുതുതായി നിയമിതരായ ഗവർണറേറ്റ്സ് ജനറൽ കോ- ഓർഡിനേറ്റർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ, കാപ്പിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് ബിൻ അബ്ദുല്ല അൽ ഖലീഫ, നോർത്തേൺ ഗവർണർ ഹസ്സൻ അബ്ദുല്ല അൽ മദനി, കാപ്പിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ കേണൽ അമ്മാർ അൽ സയ്യിദ് എന്നിവർക്ക് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ സ്വീകരണം നൽകി.
ഗവർണർമാരെ മന്ത്രി അഭിനന്ദിക്കുകയും ദേശീയ കടമകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അവർക്ക് വിജയം ആശംസിക്കുകയും ചെയ്തു.
സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കാനും പൗരരുമായുള്ള ഇടപെടൽ ശക്തിപ്പെടുത്താനും അവരുടെ ആവശ്യങ്ങൾ അവലോകനം ചെയ്യാനും ബന്ധപ്പെട്ട സേവന അധികാരികളുമായി സഹകരിച്ച് പദ്ധതികളുടെ തുടർനടപടികൾ സ്വീകരിക്കാനും സമർപ്പിതവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
