മനാമ: ആഭ്യന്തര മന്ത്രലയത്തിൻറെ നാലാമത് ഒളിമ്പിക് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പങ്കെടുത്തു. റോയൽ ഫാമിലി കൗൺസിൽ ഡയറക്ടർ ജനറലും ബഹ്റൈൻ ഷൂട്ടിംഗ് അസോസിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് സൽമാൻ ബിൻ ഖാലിദ് അൽ ഖലീഫ, പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് നാസർ ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ, ഇൻസ്പെക്ടർ ജനറൽ, മേജർ ജനറൽ അബ്ദുല്ല അൽ സായിദ്, ബഹ്റൈൻ ഷൂട്ടിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ റാഷിദ് അൽ ഖലീഫ എന്നിവർ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ബഹ്റൈൻ ഷൂട്ടിംഗ് അസോസിയേഷൻ പ്രസിഡന്റിന് ആഭ്യന്തരമന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.