പന്തളം : പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കേറ്റ പരിക്കുകളോടെ മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി ഫനീന്ദ്രദാസ് (45) ആണ് മരിച്ചത്. പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻ്റിനുള്ളിൽ ആണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.
തലക്ക് പരുക്കുള്ളതിനാൽ കൊലപാതകമെന്ന് സംശയമുള്ളതായി പോലീസ്. കടയ്ക്കാട് ഉളമയിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. പന്തളം എസ് എച്ച് ഒ എസ്.ശ്രീകുമാർ, എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
