മനാമ: ഉം അൽ ഹസ്സം കേന്ദ്രമാക്കി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തിവരുന്ന ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്റർ (IIC) AWASS (Awareness and Acceptance Of Special needs in society) എന്ന കാര്യപരിപാടി നടത്തുകയുണ്ടായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി,സാമൂഹിക അവബോധത്തോടെ അവരെ വളര്‍ത്താന്‍, പ്രാപ്തരാക്കാന്‍ എന്തൊക്കെ ആവശ്യമായിട്ടുണ്ട് എന്നൊരവബോധം മാതാപിതാക്കളിലും നമ്മുടെ പൊതു സമൂഹത്തിനും നല്‍കാനാണ് ഈ പരിപാടികൊണ്ട് ഇതിന്റെ സംഘാടകര്‍ ഉദ്ദേശിച്ചത്. ഏർലി ഇന്റെർവെൻഷന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് സമ്മേളനം ആരംഭിക്കുകയും സൈക്കോളജി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി തുടങ്ങിയ വിവിധ തെറാപ്പികളെ കുറിച്ച് അതാതു മേഖലകളില്‍ വിദഗ്ദരായവര്‍ സംസാരിക്കുകയും ചെയ്തു.
ഇന്ത്യൻ എംബസ്സിയെ പ്രതിനിധീകരിച്ച് സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം, പ്രമുഖവ്യവസായിയും തികഞ്ഞ മനുഷ്യസ്നേഹിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ അമൽ അൽമോയിദ് (വൈ കെ അൽമോയ്യിദ് ഫാമിലി) പ്രമുഖവ്യവസായികളായ മുകേഷ് കവലാനി, രേണുക നമ്പ്യാർ രവീന്ദ്രൻ, ശുഭ ദമാനി, ശ്രീദേവി അർജുൻ (ദേവ്ജി ഫാമിലി) പ്രമുഖ ഹൃദ്രോഗവിദഗ്ദനായ ഡോ. പ്രവീൺകുമാർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം.ചെറിയാൻ, പ്രവാസി ലീഗൽ കൺട്രി ഹെഡ് സുധീർ വിവിധ സ്പെഷ്യലിസ്റ്റുകൾ മാതാപിതാക്കള്‍ കുട്ടികള്‍ എന്നിവരുടെ സാന്നിധ്യത്താല്‍ ഈ പരിപാടി അതിഗംഭീരമായി നടത്താന്‍ സാധിച്ചു. ഏവരുടേയും ഹൃദയം കവര്‍ന്ന വിവിധ കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിക്കുകയും ക്ഷണിക്കപ്പെട്ട അതിഥികള്‍ ഈ പരിപാടിയെക്കുറിച്ച് അനുമോദിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നനമനത്തിനായുളള സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി.
ഓട്ടിസം, ഡൗൺ സിൻഡ്രോം, ഡിസ്ലെക്സിയ, സെറിബ്രൽ പാൾസി, മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ, മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ എന്നിങ്ങനെയുളള കുട്ടികള്‍ക്കായി അടിസ്ഥാന അക്കാദമിക്ക് പഠനം കമ്പ്യൂട്ടർ പഠനം സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയർ തെറാപ്പി, ഫിസിയോതെറാപ്പി എന്നിങ്ങനെയുളള വിവിധ തരം തെറാപ്പികൾ വിദഗ്ദരായ തെറാപ്പിസ്റ്റുകൾ ഐ ഐ സിയില്‍ നടത്തിവരുന്നു.