
മനാമ: ബഹ്റൈനില്‍ തൊഴിലുടമകളുടെ പ്രതിമാസ ഇന്‍ഷുറന്‍സ് വിഹിതം പ്രതിവര്‍ഷം ഒരു ശതമാനം വീതം വര്‍ധിപ്പിച്ച് 2028 ആകുമ്പോഴേക്കും 20 ശതമാനമാക്കുമെന്ന് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് (എസ്.ഐ.ഒ) അറിയിച്ചു.
നിലവിലെ വിഹിതം 17 ശതമാനമാണ്. 2026ല്‍ അത് 18 ആകും. നിലവിലെ നിയമങ്ങള്‍ക്കനുസൃതമായി ജീവനക്കാരുടെ വിഹിതം 7 ശതമാനമായി സ്ഥിരമായി തുടരും.
ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു ജി.സി.സി. രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബഹ്റൈന്‍ പൗരര്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ബാധകമായതിനാല്‍ ഈ വിഹിത നിരക്കും ബാധകമാണെന്ന് എസ്.ഐ.ഒയുടെ നിയമകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന് നവാല്‍ അഹമ്മദ് അല്‍ അവൈദ് പറഞ്ഞു.
