തൃശൂർ: കൊലപാതകമെന്ന് പൊലീസ്. തമിഴ്നാട് സ്വദേശി സെൽവി (50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് സെൽവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശി തമിഴരസ് (55) ആണ് സെൽവിയുടെ ഭർത്താവ്. ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തിയതായി ഇയാൾ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം. പ്രതി കൃത്യം നടത്തിയത് മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. ചെറുതുരുത്തി പാലത്തിനടിയിൽവച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിംഗ് ഷെഡ്ഡിൽ ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിൽ തമിഴരസിനെ അറസ്റ്റ് ചെയ്തു.
Trending
- ഇന്ത്യയിപ്പോൾ നിക്ഷേപകര്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്നു-രാജ്നാഥ് സിങ്
- സ്കൂള്‍ബസില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം, അടിയേറ്റു ഒമ്പതാംക്ലാസുകാരന് മരിച്ചു
- പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു
- രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാൻ ഡിഎംകെ
- പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ നാല് പേർ അറസ്റ്റിൽ
- വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
- അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
- കായിക മികവിനെ ജ്വലിപ്പിച്ച് എന്‍.എച്ച്.എസ്. വാര്‍ഷിക സ്പോര്‍ട്സ് മീറ്റ്