മുംബയ് : മുംബയിലെ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പലായ ഐ.എൻ.എസ് ബ്രഹ്മപുത്രയിൽ അഗ്നിബാധ. ഒരു നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി. ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിനെ നിവർത്താൻ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. യാർഡിലെ ജീവനക്കാരുടെയും അഗ്നിശമന സേനയുടെയും സഹായത്തോടെ തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കിയത് . കാണാതായ നാവിക ഉദ്യോഗസ്ഥനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു. കപ്പലിൽ അപകടസാധ്യത വിലയിരുത്തുന്നതിനുള്ള സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെ തുടർനടപടികൾ സ്വീകരിച്ചെന്ന് നാവികസേന അറിയിച്ചു.
Trending
- വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകൻ ഹെെദരാബാദ് പൊലീസ് കസ്റ്റഡിയിൽ
- ആര്.എസ്.എസ് നേതാവ് രാംമാധവിനെയും എ.ഡി.ജി.പി കണ്ടു; വിവാദം കടുക്കുന്നു
- മാമിയുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
- ജിഎംഎഫ് യാദെ റാഫി 2024 ഓർമ്മദിനം
- ഐ.വൈ.സി.സി ബഹ്റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച ദുരൂഹം; കെസി വേണുഗോപാൽ
- എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടി; പുനർജനി കേസിൽ ഇഡി അന്വേഷണത്തിന് വെല്ലുവിളി; പിവി അൻവർ
- സിപിഎമ്മിൽ കൊട്ടാര വിപ്ലവം; കള്ളകടത്തു പങ്കു വെക്കുന്നതിലെ തർക്കം ഇപ്പോൾ നടക്കുന്നത്. കെ സുരേന്ദ്രന്