മനാമ: 2024ലെ അറബ് മീഡിയ തലസ്ഥാനമായി മനാമയെ തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ ലോഗോ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നോയ്മി പ്രകാശനം ചെയ്തു. മീഡിയ രംഗത്ത് അറബ് മേഖലയിൽ ബഹ്റൈനുള്ള സ്ഥാനം അടയാളപ്പെടുത്തുന്ന ഒന്നാണ് പ്രസ്തുത പ്രഖ്യാപനം. മീഡിയ രംഗത്ത് കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ ഈ തെരഞ്ഞെടുപ്പ് കരുത്ത് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈസാ ടൗണിലെ ഇൻഫർമേഷൻ മന്ത്രാലയം കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലേക്കുള്ള അറബ് നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും പ്രതിനിധികളും, ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റർമാരും പങ്കെടുത്തു. കൂടാതെ ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2024 റിപ്പോർട്ട് ചെയ്യാൻ ബഹ്റൈനിലെത്തിയ അറബ് മാധ്യമപ്രവർത്തകരും സന്നിഹിതരായിരുന്നു.