മനാമ: ഇന്ത്യൻ ക്ലബുമായി സഹകരിച്ച് ഇന്റർനാഷണൽ ത്രോബാൾ ഫെഡറേഷൻ ബഹ്റൈൻ ഇന്തോ-ഗൾഫ് ഇന്റർനാഷനൽ ത്രോബാൾ ചാമ്പ്യൻഷിപ് – 2024 സംഘടിപ്പിക്കുന്നു. ഇന്ത്യൻ ക്ലബ് പരിസരത്ത് ഫെബ്രുവരി 23 നാണ് ചാമ്പ്യൻഷിപ് നടത്തുന്നത്. യു.എസ്.എ, ഇന്ത്യ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ഉച്ചക്ക് രണ്ടു മണിക്ക് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് പി.ഐ.സി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. പ്രമുഖ കമ്യൂണിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി റഫറി ക്ലിനിക്കും അതേ ദിവസം രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരു മണി വരെ ഇന്ത്യൻ ക്ലബിൽ നടത്തും. ഈ ടൂർണമെൻ്റിൽ പങ്കെടുക്കാൻ ഇൻ്റർനാഷണൽ ത്രോബോൾ ഫെഡറേഷൻ്റെ ഉദ്യോഗസ്ഥരും റഫറിമാരും ഇന്ത്യയിൽ നിന്ന് എത്തിച്ചേരും.
കൂടുതൽ വിവരങ്ങൾക്ക് ക്ലബിൻ്റെ ആക്ടിംഗ് ജനറൽ സെക്രട്ടറിയെ 39279570 എന്ന നമ്പറിലോ പ്രസിഡൻ്റ് കാഷ്യസ് പെരേരയെ 39660475 എന്ന നമ്പറിലോ അല്ലെങ്കിൽ ഇൻറർനാഷണൽ ത്രോബോൾ ഫെഡറേഷൻ്റെ (ITF) ജിസിസി കൺവീനർ കിരൺ ഉപാധ്യായയെ 33457671 എന്ന നമ്പറിലോ ബന്ധപ്പെടുക.