
മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സൗഹൃദ നയതന്ത്രബന്ധത്തിന്റെ കാഴ്ചകളൊരുക്കി ഡാന മാളിൽ മനോഹരമായ ചിത്ര പ്രദർശനം ആരംഭിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ നിർവഹിച്ചു. അംബാസഡറുടെ ഭാര്യ മോണിക്ക ശ്രീവാസ്തവ, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല, പ്രശസ്ത ബഹ്റൈനി ആർട്ടിസ്റ്റ് അബ്ബാസ് അൽ മൊസാവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബഹ്റൈനിൽ താമസിക്കുന്ന പ്രഗത്ഭ കലാകാരിയും ചിത്രകാരിയുമായ അപർണ ഷെറെയുടെ നേതൃത്വത്തിലാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ദാനാ മാളിലെ താഴത്തെ നിലയിൽ നടക്കുന്ന പ്രദർശനം നവംബർ 11 വരെ തുടരും. പൊതുജനങ്ങൾക്ക് പ്രദർശനം സൗജന്യമാണ്.

