ദോഹ: ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ ഒരു സര്‍വീസ് കൂടി ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒക്ടോബര്‍ ഒന്ന് മുതല്‍ ദോഹയില്‍ നിന്ന് പൂനെയിലേക്കും തിരിച്ചുമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
ദോഹയില്‍ നിന്നും 6E 1782 വിമാനം പുലര്‍ച്ചെ 1:55ന് പുറപ്പെട്ട് 7:45 ന് പൂനെയില്‍ എത്തും. പൂനെയില്‍ നിന്ന് തിരികെ 6E 1783 വിമാനം 21:45ന് പുറപ്പെട്ട് 23:20 ന് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. നിലവില്‍ സര്‍വീസ് നടത്തുന്ന A320 വിമാനം നേരത്തെ തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31-ന് ദോഹയില്‍ നിന്ന് പൂനെയിലേക്കുള്ള സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് ഏകദേശം 1066 ഖത്തര്‍ റിയാല്‍ ആണ്.
ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തിരുവനന്തപുരം, ലക്നൗ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോയുടെ സര്‍വീസുള്ളത്. കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളിയിലേക്കും ഒരു സര്‍വീസ് ആരംഭിച്ചിരുന്നു.
