മസ്കത്ത്∙ ഒമാനില്‍ വിവിധ മേഖലകളില്‍ തൊഴില്‍ മന്ത്രാലയം സ്വദേശിവത്കരണം പ്രഖ്യാപിച്ചു. ഫിനാന്‍സ്, അക്കൗണ്ടിങ്, മാനേജ്മെന്റ്, ഡ്രൈവര്‍ തസ്തികകളില്‍ ഉള്‍പ്പടെയാണു സ്വദേശികള്‍ക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തിയത്. മണി എക്സ്ചേഞ്ചുകളിലെ അക്കൗണ്ടിങ്, മാനേജ്മെന്റ് വിഭാഗങ്ങള്‍, ഔട്ടോ ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിങ്, വാഹന വില്പന മേഖലയിലെ അക്കൗണ്ടിംഗ്, വിവിധ ഡ്രൈവര്‍ തസ്തികകള്‍, ഇന്ധനം കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, ഭക്ഷ്യോത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ തുടങ്ങിയ മേഖലകളില്‍ ഇനി ഒമാനി പൗരന്മാര്ക്ക് മാത്രമെ നിയമനം നല്കാന് പാടുള്ളൂവെന്ന് മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. നിലവില്‍ നൂറില്‍ പരം തസ്തികകകളില്‍ ഒമാനില്‍ വിസാ നിരോധനവും സ്വദേശിവത്കരണവും നിലനില്‍ക്കുന്നുണ്ട്.
Trending
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി