മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ ചെയർമാൻ സനീഷ് കൂറമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സൊസൈറ്റിയുടെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും, കുട്ടികളും പങ്കെടുത്ത ചടങ്ങിൽ മധുര വിതരണവും നടന്നു.


