
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു രാവിലെ 8.00 മണിക്ക് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടർന്ന് ദേശഭക്തിഗാനവും മധുര വിതരണവും ഉണ്ടായിരുന്നു രാവിലെ 9.00 മണി മുതൽ ഇന്ത്യയെ കൂടുതൽ അറിയുവാനും ഇന്ത്യയുടെ ചരിത്രം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനുമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം ആസ്പദമാക്കി കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു വിവിധ വിഭാഗങ്ങളിലായി നാല്പതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് പ്രശസ്ത ചിത്രകാരൻ സുജിത്ത് രാജ് നേതൃത്വം നൽകി.ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം മിഥുൻ മോഹൻ മുഖ്യ അഥിതിയായിരിന്നു.കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം പറഞ്ഞു തുടങ്ങിയ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ സതീഷ് കുമാർ, ദേവദത്തൻ, ശിവജി ശിവദാസൻ പരിപാടികളുടെ ജനറൽ കൺവീനർ വിനോദ് വിജയൻ കൺവീനർമാരായ ശിവകുമാർ ശ്രീമതി ബിസ്മി രാജ് എന്നിവർ നിയന്ത്രിച്ചു.
