മനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ സിബിഎസ്ഇ ക്ലസ്റ്റർ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അത്ലറ്റിക്സിൽ 31 സ്വർണവും 13 വെള്ളിയും 2 വെങ്കലവും ഇന്ത്യൻ സ്കൂൾ സ്വന്തമാക്കി. അണ്ടർ 19 ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ഐഎസ്ബി വിദ്യാർഥികൾ ജേതാക്കളായി. ഫൈനലിൽ അവർ ഇബ്ൻ അൽ ഹൈതം സ്കൂളിനെതിരെയാണ് ജയിച്ചത്.
മുൻനിര സ്ട്രൈക്കർ ജെറമിയ പെരേര ഇരട്ട ഗോളുകൾ നേടി. ഫുട്ബോൾ ടീം അംഗങ്ങൾ ഇവരാണ് : അഗസ്റ്റിൻ മക്കറിനാസ്, അമ്മാർ സുബൈർ, മുഹമ്മദ് ഹഫീസ്, വൈഷ്ണവ് ബിജു, ആരോൺ ഡോളി, ഗവ്രിൽ ആന്റണി ബറേറ്റോ, ജെറമിയ പെരേര, സയീം അഹമ്മദ് നിസാർ, അദ്വൈത് കരുവത്ത് രാജേഷ്, ബെനോ നെബു ചാക്കോ, പ്രണവ് പി, ഹാലിത് യുസഫ് , നോയൽ സെബാസ്റ്റ്യൻ, ആരോൺ വിജു, ഇസ്മായിൽ അലി, സീഷൻ ആദിൽ സുർവെ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് സാബിഖ് ജയഫർ.
മത്സരത്തിലുടനീളം ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . വോളിബോൾ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിലും സ്കൂൾ ജേതാക്കളായി. വോളിബോൾ ടീം അംഗങ്ങൾ: ഷെൽഡൺ ക്വഡ്രോസ്, അമർനാഥ് ശിവാനന്ദ് പ്രജിത്ത്, എംഡി ഷാമിൽ, യോബന്ദീപ് സിംഗ്, സായിദാസ് ഷാജിത്ത്, ധനീഷ് റോഷൻ, എംഡി അബ്ദുൾ അസീസ്, ലെസിൻ മുനീർ, പങ്കജ് കുമാർ, അബ്ദുൾ അസീസ്, റിസ്വാൻ മുഹമ്മദ്, മുഹമ്മദ്. വോളിബാൾ അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ റണ്ണേഴ്സ് അപ്പായി. അണ്ടർ 17 ആൺകുട്ടികളുടെയും അണ്ടർ 17 പെൺകുട്ടികളുടെയും ബാഡ്മിന്റണിൽ ഇന്ത്യൻ സ്കൂൾ റണ്ണേഴ്സ് അപ്പ് ആയി. അണ്ടർ 19 ആൺകുട്ടികളുടെ ചെസ്സിലും സ്കൂൾ റണ്ണേഴ്സ് റണ്ണേഴ്സ് അപ്പായി. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി മെമ്പർ സ്പോർട്സ് രാജേഷ് എം എൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ടീം അംഗങ്ങളെയും കായിക വകുപ്പ് മേധാവി സൈക്കത്ത് സർക്കാരിന്റെ നേതൃത്വത്തിലുള്ള അധ്യാപകരെയും അഭിനന്ദിച്ചു.
അത്ലറ്റിക്സ് വിജയികൾ:
അണ്ടർ 19 ആൺകുട്ടികൾ
1. മുഹമ്മദ് ഹഫീസ്-200 മീറ്റർ സ്വർണം, 1500 മീറ്റർ സ്വർണം, 4×100 മീറ്റർ, 4×400 മീറ്റർ റിലേ സ്വർണം.
2.ജെറമിയ പെരേര -400 മീറ്റർ സ്വർണം, 4×100 മീറ്റർ റിലേ സ്വർണം.
3. ആരോൺ വിജു-800 മീറ്റർ സ്വർണം, 4×400 മീറ്റർ റിലേ സ്വർണം.
4. വൈഷ്ണവ് ബിജു-ട്രിപ്പിൾ ജംപ് വെള്ളി, 4×400 മീറ്റർ റിലേ സ്വർണം.
5. വിക്രം റാത്തോഡ്-5000 മീറ്റർ സ്വർണം
6. റയ്യാൻ മൊഹദ്-4×100 മീറ്റർ റിലേ സ്വർണം
7. അമ്മാർ സുബൈർ-4×400 മീറ്റർ റിലേ സ്വർണം
8. മാഹിർ അബ്ദുൾ-4×100 മീറ്റർ റിലേ സ്വർണം
9. റിസ്വാൻ മുഹമ്മദ്-ഷോട്ട്പുട്ട് -വെള്ളി
അണ്ടർ 19 പെൺകുട്ടികൾ
1.ജാൻസി ടി എം- 400 മീറ്റർ വെള്ളി, 800 മീറ്റർ സ്വർണം, 4×100, 4×400 മീറ്റർ റിലേ സ്വർണം.
2. നെഹാൽ ബിജു-100 മീറ്റർ വെള്ളി, ലോംഗ് ജംപ് വെള്ളി, 4×100, 4×400 മീറ്റർ റിലേ സ്വർണം.
3. അവ്രിൽ ആന്റണി-4×100, 4×400 മീറ്റർ റിലേ സ്വർണം.
4. അബിഷ സത്യൻ-200 മീറ്റർ വെള്ളി, 4×100, 4×400 മീറ്റർ റിലേ സ്വർണം
5. ആൻലിൻ ആന്റണി-ഷോട്ട് പുട്ട് വെള്ളി.
6. ദർശന സുബ്രഹ്മണ്യൻ- 1500 സ്വർണം
7. അബീഹ സുനു – 4×100 സ്വർണം
അണ്ടർ 17 ആൺകുട്ടികൾ
1. ശിവാനന്ദ് പ്രജിത്ത് -100 മീറ്റർ സ്വർണം, 4×100 മീറ്റർ റിലേ സ്വർണം.
2. ജെയ്ഡൻ ജോ-200 മീറ്റർ വെള്ളി, 4×100 മീറ്റർ റിലേ സ്വർണം.
3. രൺവീർ ചൗധരി-800 മീറ്റർ സ്വർണം, 4×400 മീറ്റർ റിലേ സ്വർണം.
4. ഷാൻ ഹസൻ-400 മീറ്റർ സ്വർണം.
5. അൽമാസ് എം ഡി-4×100 മീറ്റർ റിലേ സ്വർണം, 4×400 മീറ്റർ റിലേ വെള്ളി.
6. അഹമ്മദ് ഫയാസ്-4×100 മീറ്റർ റിലേ സ്വർണം
7. അബ്ദുൾ അസീസ്-ലോങ് ജമ്പ് വെള്ളി.
8. ആസിഫ് ഇസ്ഹാഖ്-1500 മീറ്റർ വെള്ളി.
9. ലോഗേഷ് രവി-ട്രിപ്പിൾ ജംപ് സ്വർണം.
10. ധനീഷ് റോഷൻ-ഷോട്ട്പുട്ട് വെള്ളി.
11. സായൂജ് ടി കെ-4×400 മീറ്റർ റിലേ വെള്ളി.
12. അഷ്ഫാൻ-4×400 മീറ്റർ റിലേ വെള്ളി.
അണ്ടർ 17 പെൺകുട്ടികൾ
1. ഐറിൻ എലിസബത്ത്-100 മീറ്റർ സ്വർണം, 200 മീറ്റർ സ്വർണം, 4×100 മീറ്റർ, 4×400 മീറ്റർ റിലേ സ്വർണം.
2. ആഗ്നസ് ചാക്കോ-400 മീറ്റർ സ്വർണം, 800 മീറ്റർ സ്വർണം, 4×100 മീറ്റർ, 4×400 മീറ്റർ റിലേ സ്വർണം.
3. ആകാൻഷ ഷാജി-4×100മീറ്റർ, 4×400മീറ്റർ റിലേ സ്വർണം.
4. അയ്ഷ നിയാസ്-4×100, 4×400 മീറ്റർ റിലേ സ്വർണം.
5. അൻവിത വി വി-ഷോട്ട്പുട്ട് വെള്ളി.
അണ്ടർ 14 ആൺകുട്ടികൾ
1. വൈഭവ് കുമാർ -100 മീറ്റർ വെങ്കലം, 4×100 മീറ്റർ റിലേ സ്വർണം.
2. ജോഷ് മാത്യു-200 മീറ്റർ സ്വർണം, 800 മീറ്റർ സ്വർണം, 4×100 മീറ്റർ റിലേ സ്വർണം.
3. ക്രിസ് ജിൻസ്-ഷോട്ട്പുട്ട് സ്വർണം.
4. മൊഹദ് റെഹാൻ-4×100 മീറ്റർ റിലേ സ്വർണം, ലോങ് ജംപ് സ്വർണം.
5. മുഹമ്മദ് സഊദ് -4x100m റിലേ സ്വർണം.
അണ്ടർ 14 പെൺകുട്ടികൾ
1. പാർവതി സലീഷ്-200 മീറ്റർ സ്വർണം, 800 മീറ്റർ സ്വർണം, 4×100 മീറ്റർ റിലേ സ്വർണം.
2. പരിജ്ഞാത അമിൻ–100 മീറ്റർ വെങ്കലം, 4×100 മീറ്റർ റിലേ സ്വർണം.
3. ക്രിസ്റ്റീന തോംസൺ-4×100 മീറ്റർ റിലേ സ്വർണം.
4. റിക്ക മേരി-4×100 മീറ്റർ റിലേ സ്വർണം.
5. ഹനാൻ-ഷോട്ട്പുട്ട് സ്വർണം.
6.ഫർഹ ഫാത്തിമ -ലോങ് ജമ്പ് സ്വർണം