മനാമ: ബഹ്റൈൻ സ്കൂൾ ആൻഡ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) 23 മെഡലുകൾ നേടി. പ്രൈവറ്റ് സ്കൂളുകൾ പങ്കെടുത്ത മീറ്റിൽ 13 സ്വർണവും 7 വെള്ളിയും 3 വെങ്കലവും ഇന്ത്യൻ സ്കൂൾ കായികതാരങ്ങൾ നേടി. രണ്ട് വർഷത്തിന് ശേഷം മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ സ്കൂൾ അത്ലറ്റിക്സ് ടീം എല്ലാ ഇനങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിജയികളുടെ പേര് വിവരം ചുവടെ കൊടുക്കുന്നു:
മിഡിൽ സ്കൂൾ പെൺകുട്ടികൾ
1. ആഗ്നസ് ചാക്കോ (എട്ടാം ക്ലാസ്) 400 മീറ്റർ സ്വർണവും 200 മീറ്റർ വെങ്കലവും 4×100 മീറ്റർ റിലേ സ്വർണവും നേടി.
2. അൽഫോൻസ ചാക്കോ (ഒമ്പതാം ക്ലാസ്) 4×100 മീറ്റർ റിലേയിൽ സ്വർണം നേടി.
3. സാനിയ ഷാജി (ഒമ്പതാം ക്ലാസ്) 200 മീറ്റർ വെള്ളി, 800 മീറ്റർ വെള്ളി, 4×100 മീറ്റർ റിലേ സ്വർണം.
4. ദർശന എസ് (എട്ടാം ക്ലാസ്) 4×100 മീറ്റർ റിലേയിൽ സ്വർണം നേടി.
മിഡിൽ സ്കൂൾ ആൺകുട്ടികൾ
1. റയാൻ റഫീഖ് (ഒമ്പതാം ക്ലാസ്) 100 മീറ്റർ സ്വർണം, 200 മീറ്റർ സ്വർണം, 400 മീറ്റർ സ്വർണം.
ഹൈസ്കൂൾ പെൺകുട്ടികൾ
1. ഐറിൻ റോസ് (പന്ത്രണ്ടാം ക്ലാസ് ) 200 മീറ്റർ വെള്ളി, 400 മീറ്റർ വെള്ളി, 800 മീറ്റർ സ്വർണം, 1500 മീറ്റർ സ്വർണം, 4×100 മീറ്റർ റിലേ സ്വർണം.
2. ജയശ്രീ എം (പതിനൊന്നാം ക്ലാസ് ) 100 മീറ്റർ വെള്ളി, 400 മീറ്റർ വെങ്കലം, 4×100 മീറ്റർ റിലേ സ്വർണം.
3. അലീമ അഷ്റഫ് (പതിനൊന്നാം ക്ലാസ് ) 4×100 മീറ്റർ റിലേയിൽ സ്വർണം നേടി.
4. മിഷേൽ ഡിസൂസ (പന്ത്രണ്ടാം ക്ലാസ് ) 4×100 മീറ്റർ റിലേയിൽ സ്വർണം നേടി.
ഹൈസ്കൂൾ ആൺകുട്ടികൾ
1. ഖാലിദ് ഉമർ(പത്താം ക്ലാസ് ) 100 മീറ്റർ സ്വർണവും 4×100 മീറ്റർ റിലേ സ്വർണവും നേടി.
2. മുഹമ്മദ് ഹഫീസ് (പത്താം ക്ലാസ് 200 മീറ്റർ വെങ്കലം, 400 മീറ്റർ സ്വർണം, 1500 മീറ്റർ സ്വർണം, 4x 100 മീറ്റർ റിലേ സ്വർണം.
3. നിഖിൽ മനോജ് (പതിനൊന്നാം ക്ലാസ്) 4×100 മീറ്റർ റിലേയിൽ സ്വർണം നേടി.
4. മുഹമ്മദ് ജമീൽ (പന്ത്രണ്ടാം ക്ലാസ് ) 200 മീറ്റർ വെള്ളി, 4×100 മീറ്റർ റിലേ സ്വർണം.
ഇന്ത്യൻ സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളെയും ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ സി മെമ്പർ-സ്പോർട്സ് രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭനന്ദിച്ചു.