മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇസാ ടൗണിലെ സ്കൂൾ കാമ്പസിൽ കൊവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ആഘോഷം. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം എൻ, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം പ്രിൻസ് നടരാജൻ എടുത്തുപറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മിഡിൽ വിഭാഗം ഓൺലൈനിൽ ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. ഋതുകീർത്ത് വിനീഷ് നിഷ , അദ്വൈത് അനിൽകുമാർ , ശ്രേയ സൂസൻ സക്കറിയ എന്നിവരാണ് വിജയികൾ. ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിജയികളെ അനുമോദിച്ചു.