മനാമ: ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ് 2023 വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു, തുടർന്ന് സ്കൂൾ പ്രാർത്ഥനാ ഗാനം ആലപിച്ചു. ഷാഹിദ് ക്വാമർ വിശുദ്ധ ഖുറാൻ പാരായണം നടത്തി, അതിന്റെ പരിഭാഷ വാർദാ ഖാൻ നിർവഹിച്ചു. അമൃത് കൗർ ഗുരു ഗ്രന്ഥ സാഹിബിൽ നിന്ന് പാരായണം നടത്തി. വിദ്യാർത്ഥികളായ ഗുർവീർ സിംഗ്, ജഗ്ജോത് സിംഗ്, അബിജോത് സിംഗ് , മൻവീർ സിംഗ്, മനീന്ദർ സിംഗ്, പവ്നീത് സിംഗ്, ജസൻവീർ കൗർ, അമൃത് കൗർ എന്നിവർ ശബാദ് പ്രാർത്ഥന നടത്തി. വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഹർഷ്ദീപ് സിംഗ് സ്വാഗതം പറഞ്ഞു.
പഞ്ചാബി ഭാഷയുടെ ആമുഖവും പുരോഗതി റിപ്പോർട്ടും പഞ്ചാബി ഭാഷാ അധ്യാപിക സിമർജിത് കൗർ അവതരിപ്പിച്ചു. പഞ്ചാബി ഭാഷാ വിഭാഗം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. മത്സരങ്ങൾ കൂടാതെ, ‘പഞ്ചാബി ഗിദ്ദ നൃത്തം’, ‘ഭാംഗ്ര നൃത്തം’, ‘പഞ്ചാബി നാടോടി ഗാനം’, കവിതാ പാരായണം തുടങ്ങിയവ അവതരിപ്പിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി ബാബു ഖാൻ ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചു. എല്ലാ വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പഞ്ചാബി ദിവസ് സംഘാടക സമിതി അംഗങ്ങളായ ശ്രീലതാ നായർ, കഹ്കാഷ ഖാൻ, മഹാനാസ് ഖാൻ, മാലാ സിംഗ്, ഷബ്രീൻ സുൽത്താന, ഷീമ ആറ്റുകണ്ടത്തിൽ, സയാലി അമോദ് കേൽക്കർ, ശ്രീകല സുരേഷ്, നന്ദിത ദേവു സുനിൽ, സ്മിത ഹെൽവത്കർ, വന്ദന സ്യാൻ, അപർണ സിങ് എന്നിവർ പങ്കെടുത്തു.
സ്കൂൾ ഓർക്കസ്ട്ര ടീം അംഗങ്ങളായ രമൺകുമാർ, പങ്കജ്കുമാർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. വിദ്യാർഥിനി അമൃത് കൗർ നന്ദി രേഖപ്പെടുത്തി. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പരിപാടി ഏകോപിപ്പിച്ച അധ്യാപകരെയും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും അനുമോദിച്ചു.