മനാമ: ഇന്ത്യൻ സ്കൂൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ചരിത്രപരമായ നാഴികക്കല്ലിന്റെ സ്മരണയ്ക്കായി 2021 മാർച്ചിൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായിരുന്നു ആഘോഷം.സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
സെക്രട്ടറി സജി ആന്റണി,അക്കാദമിക് മെമ്പർ മുഹമ്മദ് ഖുർഷിദ് ആലം, ആക്ടിംഗ് പ്രിൻസിപ്പൽ വിനോദ് എസ്, റിഫ കാമ്പസ് ആക്ടിംഗ് പ്രിൻസിപ്പൽ ലീലാ വ്യാസ് എന്നിവരും ജീവനക്കാരും പങ്കെടുത്തു. ദേശീയഗാനത്തോടെ പതാക ഉയർത്തൽ ചടങ്ങ് നടന്നു.