മനാമ: ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനം ഇന്ത്യൻ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി. സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അജയകൃഷ്ണൻ വി, സജി മങ്ങാട്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പതാക ഉയർത്തൽ ചടങ്ങിന് ശേഷം ദേശീയഗാനം ആലപിച്ചു. എല്ലാ സാമൂഹിക അകലങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തിയത്.
ചെയർമാൻ പ്രിൻസ് എസ് നടരാജൻ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.സത്യത്തിന്റെയും അഹിംസയുടെയും സന്ദേശമാണ് ഇന്ത്യയെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി സജി ആന്റണി ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ വാക്കുകൾ നമുക്ക് പ്രചോദനമാവുന്നുവെന്നു പറഞ്ഞു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും എല്ലാവർക്കും ഹൃദ്യമായ സ്വാതന്ത്ര്യ ദിന ആശംസകൾ അറിയിച്ചു.