
മനാമ: 146-ാമത് ഇന്റർ പാർലമെന്ററി യൂനിയൻറെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള ബഹ്റൈൻ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലവുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയുമായുള്ള സൗഹൃദബന്ധത്തിന്റെ ആഴം അൽ മുസല്ലം ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിൽ ഇന്ത്യയുടെ സുപ്രധാന പങ്കിനെയും, ജി 20 യുടെ അധ്യക്ഷസ്ഥാനത്തെയും അദ്ദേഹം പ്രശംസിച്ചു.


