കൊളംബോ: ശ്രീലങ്കൻ വ്യോമസേനയിലേയും നാവികസേനയിലേയും വൈമാനികർക്ക്, കപ്പലുകളിലെ ഹെലികോപ്റ്റർ ഓപ്പറേഷനുകൾക്ക് പരിശീലനം നൽകാനായി ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) കാട്ടുനായകെയിലെ ശ്രീലങ്കൻ എയർബേസിൽ എത്തി. ശ്രീലങ്കൻ വ്യോമസേനാ വൈമാനികരെ ALH-ലേക്ക് പരിചയപ്പെടുത്തുന്നതിനും കോ-പൈലറ്റ് അനുഭവം നൽകുന്നതിനുമാണു ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്.
ശ്രീലങ്കൻ നാവികസേനയുടെ അഡ്വാൻസ്ഡ് ഓഫ്ഷോർ പട്രോൾ വെസ്സൽ ആയ സയൂരാലയിൽ പരിശീലന സംഘം വിപുലമായ ഡെക്ക് ലാൻഡിംഗ് പരിശീലനം നടത്തി. ഭാരത സർക്കാറിന്റെ ‘അയൽപക്കത്തിന് ആദ്യം’ (‘Neighbourhood First’) എന്ന നയത്തിന്റെ ഭാഗമായി അയൽരാജ്യങ്ങൾക്കിടയിൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭത്തിന് അനുസൃതമായാണ് ഈ പരിശീലന വിന്യാസം. കൂടാതെ, പരസ്പര പ്രവർത്തനക്ഷമതയ്ക്കും തടസ്സമില്ലാത്ത ഏകോപിപ്പിച്ച മാരിടൈം പ്രവർത്തനങ്ങൾക്കും സഹായകകരമാകും ഈ പരിശീലനം.
ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ധാരണയും ഏകോപനവും, രണ്ട് അയൽക്കാർ തമ്മിലുള്ള സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സൗഹൃദ ബന്ധത്തിലൂടെ നേടിയെടുത്ത അടുത്ത ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും.