മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂവിലെ അൽ ഫനാർ ഹാളിൽ വെച്ച് ദി ഡിവ കോണ്ടസ്റ്റ് 2023 ഗോ വിത്ത് ദി ഗ്ലോ, ബിയോണ്ട് ബ്യൂട്ടി എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് ലോറി, പാർലിമെന്റംഗം ബസ്മ മുബാറക്ക് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഇന്ത്യൻ എംബസിയിൽ നിന്നുള്ള മേഘാ ജെയിൻ, കിംസ് ഹോസ്പിറ്റലിൽ നിന്നുള്ള ആമിന ഷെരീഫ്, ബഹ്റൈൻ ബിസിനസ് വിമൻസ് സൊസൈറ്റിയിൽ നിന്നുള്ള വിക്കി, മനോർ സിറിയ, ഫാത്തിമ എന്നിവരും അതിഥികളായിരുന്നു. ബട്ടൂൽ ദാദാഭായ്, അനിതാ മേനോൻ, ഹിന മൻസൂർ, തനിമ ചക്രവർത്തി എന്നിവരായിരുന്നു വിധികർത്താക്കൾ.
പ്രധാന്യ സുബാന്ദ് ആണ് ഐൽഎ ദിവ 2023 വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. തരുൺ സച്ചാർ റണ്ണർ അപ്പായി. യംങ്ങ് ദിവാ ദിവോ വിഭാഗത്തിൽ പ്രിയംവദ നേഹ ഷാജു ഒന്നാം സ്ഥാനവും, അരിയാന മോഹന്തി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഐഎൽഎ ദിവ നഴ്സ് 2023 മത്സരത്തിൽ കിംസ് ആശുപത്രിയിലെ വിശാഖ കുംബാരെ ഒന്നാം സ്ഥാനവും, സൂര്യ ശരത്ത് രണ്ടാം സ്ഥാനവും നേടി. ഐഎൽഎ നടത്തിവരുന്ന സ്നേഹയിലെ വിദ്യാർത്ഥികൾ, ഐഎൽയുടെ പരിശീല പരിപാടികളിൽ പങ്കെടുക്കുന്ന വീട്ടുജോലി ചെയ്യുന്ന വനിതകൾ എന്നിവരും ഫാഷൻ ഷോയിൽ പങ്കെടുത്തു.
ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത് അതിഥികളെ സ്വാഗതം ചെയ്ത് സംസാരിച്ചു.