മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഓണം ആഘോഷിച്ചു. സിഞ്ചിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന പരിപാടിയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി വിശിഷ്ടാതിഥിയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഒബ്സ്റ്റട്രിക്സ് കൺസൾട്ടന്റ് ഡോ അമർജിത് കൗർ സന്ധുവും ചടങ്ങിൽ പങ്കെടുത്തു.
നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര കളി ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറി. ഐഎൽഎ പ്രസിഡന്റ് ശാരദ അജിത്ത് അടക്കമുള്ളവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.