മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ താഴ്ന്ന വരുമാനക്കാരയവർക്ക് വേണ്ടി നടത്തിവരുന്ന സ്പീക് ഈസി കോഴ്സ് സമാപിച്ചു. ആഗസ്റ്റിൽ ആരംഭിച്ച കോഴ്സിൽ 18 പേർ പങ്കെടുത്തു. സമാപന പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല, ന്യൂ മിലെനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ്മ, അൽ കുവൈത്തി ഗ്രൂപ്പ് പ്രതിനിധി രാജേഷ് നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
സോമൻ ബേബി, മാധവൻ കല്ലത്ത്, ഡോ ബാബു രാമചന്ദ്രൻ, സുരേഷ് കരുണാകരൻ, അജിത്ത് എന്നിവരും പങ്കെടുത്തു. ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അദ്ധ്യാപകരായ റൂബി തോമസ്, സ്വസ്തി മെഹ്ത, കോർഡിനേറ്റർ സുതേക മന്ദാന എന്നിവരെയും ചടങ്ങിൽ ആദരിച്ചു.