മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും വർക്കേഴ്സ് വെൽഫെയർ സബ്കമ്മിറ്റിയും അൽ തൗഫീക്ക് ക്ലീനിംഗ് ആൻഡ് മെയിന്റനൻസ് കമ്പനിക്ക് ഡ്രൈ റേഷൻ വിതരണം ചെയ്തു. വർക്കേഴ്സ് വെൽഫെയർ ചാരിറ്റി ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു ഡ്രൈ റേഷൻ വിതരണം.
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പുതിയ പരിസരത്തേക്ക് മാറ്റിയപ്പോൾ അൽ തൗഫീഖ് ക്ലീനിംഗ് ആൻഡ് മെയിന്റനൻസ് കമ്പനി മികച്ച സേവനങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്തു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അവരുടെ സേവനങ്ങൾക്ക് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.