മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ തൊഴിലാളി ദിനം ആഘോഷിച്ചു. സിത്രയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി ഡോ. ഗുർപ്രീത് കൗറുമായി ചേർന്ന് ഓറൽ ഹെൽത്ത് സംബന്ധമായ അപകടസാധ്യതകളെയും മുൻകരുതലുകളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി വർക്ക്ഷോപ്പും സൗജന്യ കൺസൾട്ടേഷനും നടത്തി തൊഴിലാളി ദിനം ആഘോഷിച്ചു.
തുടർന്ന് ബഹ്റൈൻ ഗവൺമെന്റിന്റെ “ടുഗെദർ വീ കെയർ കാമ്പെയ്നിന്” കീഴിൽ ക്യാപിറ്റൽ ഗവർണേറ്റിൽ നിന്ന് ലഭിച്ച ഓറൽ ഹൈജീൻ കിറ്റുകളുടെ വിതരണവും ഇഫ്താർ മീൽസ് വിതരണവും നടന്നു. ഈ വർഷവും ഐഎൽഎയെ “ടുഗെദർ വി കെയർ” പദ്ധതിയിൽ ഉൾപ്പെടുത്തിയതിന് ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറിക്ക് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ നന്ദി അറിയിച്ചു.
