മനാമ: ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ തൊഴിലാളികൾക്ക് ഡ്രൈ റേഷൻ കിറ്റ് വിതരണം ചെയ്തു. മുഹറക്കിലെ ടെംകോ ക്യാമ്പിലെ നിർധനരായ തൊഴിലാളികൾക്കാണ് ഡ്രൈ റേഷൻ കിറ്റുകൾ വിതരണം ചെയ്തത്. മെഗാമാർട്ടിന്റെ സഹകരണത്തോടെയാണ് 50 കിറ്റുകൾ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ വിതരണം ചെയ്തത്.
