ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISc ) കാമ്ബസില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തടയാന്‍ വിചിത്രമായ ഒരു നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളുടെയും മുറികളില്‍ നിന്ന് സീലിംഗ് ഫാനുകള്‍ നീക്കം ചെയ്ത് പകരം ചുവരുകളില്‍ ഘടിപ്പിക്കുന്ന ഫാനുകള്‍ സ്ഥാപിക്കാനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തീരുമാനിച്ചിരിക്കുന്നത്.
ടെറസുകളിലും ബാല്‍ക്കണികളിലും പ്രവേശിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണമുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ഈ വര്‍ഷം ഐഐഎസ്സി കാമ്ബസില്‍ നാല് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. 2020ല്‍ രണ്ട് പേരും ആത്മഹത്യ ചെയ്തിരുന്നു. അടുത്ത 15 ദിവസത്തിനുള്ളില്‍ എല്ലാ മുറികളും ‘സീലിംഗ് ഫാന്‍ മുക്തമാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സീലിംഗ് ഫാന്‍ നീക്കം ചെയ്യുന്ന ജോലി ഈ ആഴ്ച യു ബ്ലോക്കില്‍ നിന്ന് ആരംഭിച്ചതായി ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഐഐഎസ്സി ഹോസ്റ്റലുകളിലും സീലിംഗ് ഫാനുകള്‍ക്ക് പകരം ഭിത്തിയില്‍ ഘടിപ്പിക്കുന്ന ഫാനുകള്‍ സ്ഥാപിച്ചത് കൊണ്ട് ആത്മഹത്യ ഒഴിവാക്കാനാകില്ലെന്ന് 88 ശതമാനം വിദ്യാര്‍ത്ഥികളും ഒരു വോട്ടെടുപ്പില്‍ വ്യക്തമാക്കി. കൂടാതെ, അവരില്‍ 90 ശതമാനം പേരും സീലിംഗ് ഫാനുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഈ മാറ്റങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നാണ് 6 ശതമാനം വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
എന്നാല്‍ സ്ഥാപനത്തിന് ഒരു വെല്‍നസ് സെന്റര്‍ ഉണ്ട്, ഇതുവഴി വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദത്തെ നേരിടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. “കോളേജിന്റെ ഈ നടപടി തികച്ചും ഉപയോഗശൂന്യമാണ്,” ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ആത്മഹത്യാനിരക്ക് കുറയ്ക്കാന്‍ ഐഐഎസ്സി പോലുള്ള ഒരു സ്ഥാപനം ഇത്തരമൊരു പരിഹാരം തിരഞ്ഞെടുത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്.