
മനാമ: 2021-22 സാമ്പത്തിക വർഷത്തിൽ ബഹ്റൈനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 70 ശതമാനം വർധിച്ചു. ഇത് മേഖലയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 27.8 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2021-22 സാമ്പത്തിക വർഷത്തിൽ ജിസിസിയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 44 ശതമാനം വർധിച്ച് 43.9 ബില്യൺ ഡോളറായി ഉയർന്നു.
ജിസിസിയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തെ 27.8 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2021-22 സാമ്പത്തിക വർഷത്തിൽ 44 ശതമാനം വർധിച്ച് 43.9 ബില്യൺ ഡോളറായി ഉയർന്നു. യുഎഇയിൽ മാത്രം 68 ശതമാനം വളർച്ച രേഖപ്പെടുത്തി. 2021ൽ 16.7 ബില്യൺ ഡോളറിനെതിരെ 28 ബില്യൺ ഡോളറിന്റെ മൂല്യത്തിലെത്തി. സൗദി അറേബ്യ 49 ശതമാനവും ഖത്തർ 43 ശതമാനവും ഒമാൻ 33 ശതമാനവും കുവൈറ്റ് 17 ശതമാനവും വളർച്ച നേടി.
ഇന്ത്യയിൽ നിന്ന് ജിസിസിയിലേക്കുള്ള പേപ്പറിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി 2021ൽ 638 മില്യൺ ഡോളറിലെത്തി. പേപ്പർ വ്യവസായത്തിന്റെ കാര്യത്തിൽ, ജിസിസിയിൽ ഇന്ത്യയ്ക്ക് 16 ശതമാനം വിപണി വിഹിതമുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവെക്കുന്നതിലൂടെ 2027 ഓടെ അത് 25 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.
ഇന്ത്യയും യുഎഇയും ഈ വർഷം ഫെബ്രുവരിയിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവച്ചത്. അത് മെയ് 1 മുതൽ നിലവിൽ വന്നു. ജിസിസി വിപണിയിൽ പേപ്പറിനും അനുബന്ധ ഉൽപ്പന്നങ്ങൾക്കുമുള്ള സഞ്ചിത ഡിമാൻഡ് 3.8 ബില്യൺ ഡോളറിലധികം വരും.
