മനാമ: എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചയാണ് ഇന്ത്യക്കാരുടെ പരാതികൾ പരിഹരിക്കാനായി ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേർന്ന ഓപ്പൺ ഹൗസിൽ എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു.
പരാതി പരിഹാര പ്രക്രിയയിൽ 70 ഓളം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. മികച്ച പിന്തുണ നൽകുന്ന ബഹ്റൈൻ തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഇമിഗ്രേഷൻ അധികാരികൾ ഉൾപ്പെടെയുള്ളവർക്ക് അംബാസഡർ നന്ദി പറഞ്ഞു.