ന്യൂഡല്‍ഹി: 2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മാർക്കറ്റിംഗ് റിസർച്ച് സ്ഥാപനമായ ഐ.എച്ച്.എസ് മാർക്കിറ്റിന്റെ റിപ്പോർട്ട്. ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.നിലവില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ്. യുഎസ്, ചൈന, ജപ്പാന്, ജര്‍മനി, യു.കെ എന്നിവയാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.
=================================================================================
സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്
http://bit.ly/SubToStarvisionNews
=================================================================================
ജര്‍മനിയെയും ബ്രിട്ടനെയും മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം സ്വന്തമാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇപ്പോഴത്തെ 2.7 ലക്ഷം കോടിയില്‍നിന്ന് 2030ല്‍ 8.4 ലക്ഷം കോടി ആവുമെന്നും പറയുന്നു. അടുത്ത ദശകത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിരിക്കും ഇന്ത്യയുടേത്.