മനാമ: ഇന്റർനാഷണൽ ഡേ ഓഫ് യോഗ സെലിബ്രേഷൻസ് 2022 ന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ഹമദ് ടൗണിലെ സർവാൻ ഫൈബർഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളികൾക്കായി യോഗ സെഷൻ സംഘടിപ്പിച്ചു. യോഗാ പരിശീലകരായ രുദ്രേഷ് കുമാർ സിംഗ്, ഡോ: ഭ്രമര മദ്ദുരി, എഹ്സാൻ എന്നിവർ ചേർന്നാണ് സെഷൻ നയിച്ചത്. ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, ഐസിആർഎഫ് അംഗം സുരേഷ് ബാബു, സർവാൻ ഫൈബർഗ്ലാസ് ഫാക്ടറിയിലെ അജികുമാർ എന്നിവർ സെഷനിൽ പങ്കെടുത്തു.
