മനാമ: ഒരു വർഷം നീണ്ടുനിന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര് എഫ് സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഏകദേശം 90 സ്ത്രീകൾ മെഡിക്കൽ ചെക്കപ്പുകൾക്ക് വിധേയരാകുകയും കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു.
ഇന്ത്യൻ എംബസിയിലെ രണ്ടാം സെക്രട്ടറി രവിശങ്കർ ശുഖ്ല മുഖ്യാതിഥിയായിരുന്നു. ശുഖ്ല പങ്കെടുത്ത സ്ത്രീകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മെഡിക്കൽ സംഘങ്ങളുമായും ഐ.സി.ആർ.എഫ് സന്നദ്ധപ്രവർത്തകരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.
സ്തനാർബുദം എല്ലാ സ്ത്രീകളും ഭയപ്പെടുന്ന ഒരു രോഗമാണ്. ഒരു അവബോധം സൃഷ്ടിക്കുന്നത് ഇന്നത്തെ ആവശ്യമാണ്. സംശയാസ്പദമായ ഒരു മുഴ ശ്രദ്ധയിൽപെട്ടാലും പല സ്ത്രീകളും ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കുന്നു. സ്തനാർബുദവുമായി ബന്ധപ്പെട്ട ഭയങ്ങളും മിഥ്യാധാരണകളും ദൂരീകരിക്കുന്നതിന് ഒരു ഫോറം നൽകുന്നതിൽ ഐസിആർഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ പറഞ്ഞു.

ഡോ. അനിസ ബേബിയും ഡോ. ഷൈനി സുസേലനും നടത്തിയ സ്തനാർബുദ ബോധവൽക്കരണ സെഷനുകളിൽ എല്ലാ സ്ത്രീകളും പങ്കെടുത്തു.സ്തനാർബുദ ബോധവൽക്കരണ മാസത്തിൽ ഐസിആർഎഫിന്റെ മെഡിക്കൽ ക്യാമ്പിനുള്ള പ്രത്യേക നന്ദി എന്ന നിലയിൽ, ഷിഫ അൽ ജസീറ 31 ഒക്ടോബർ 2021 വരെ പങ്കെടുക്കുന്നവർക്ക് മാമോഗ്രാം, അൾട്രാ സൗണ്ട് സ്കാനിംഗിന് എന്നിവയ്ക്ക് 50% ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു.
എല്ലാ പങ്കാളികൾക്കും ഉച്ചഭക്ഷണവും ബഹുഭാഷാ കോവിഡ്-19 ബോധവൽക്കരണ ഫ്ലയറുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ മാസത്തിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണ് ഉൽഘാടനം ചെയ്തത്.

ഐസിആർഎഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട , ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ കൂടാതെ നിഷ രംഗരാജൻ , മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, ഒക്ടോബര് മാസത്തെ കോർഡിനേറ്റർ ക്ലിഫോർഡ് കൊറിയ, ട്രെഷറർ രാകേഷ് ശർമ്മ , ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത്, ജവാദ് പാഷ, മുരളി നോമൂല , സുരേഷ് ബാബു, സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, കാശി വിശ്വനാഥ്, ഹരി, ജയദീപ്, കല്പന പാട്ടീൽ , സുഷമ അനിൽ, രാജീവ് , സുനിൽ കുമാർ , ജി കെ , ജയദീപ്, സുബാസ് ചന്ദ്ര , ഹേമലത സിംഗ് കൂടാതെ ഷിഫ അൽ ജസീറ പ്രതിനിധികള് മുനവ്വർ സെറൂഫ് – ബിസിനസ് ഡെവലപ്പ് മെന്റ് മാനേജർ , സകീർ ഹുസൈൻ, ഷാജി മൻസൂർ, അനസ്, ഷീല, ലാൽ, ഡോ. നജീബ്, ഡോ.ഫാത്തിമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു വർഷ കാലയളവിൽ 5000-ലധികം തൊഴിലാളികൾക്ക് വിവിധ ആശുപത്രികൾ കൂടാതെ മെഡിക്കൽ സെന്ററുകളുമായി ചേർന്ന് മെഡിക്കൽ പരിശോധനകൾ നടത്താനാണ് മെഗാ മെഡിക്കൽ ക്യാമ്പ് ലക്ഷ്യമിടുന്നത്. ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കും.
പരിപാടിയുടെ മുഖ്യ സ്പോൺസർ അൽ നാമൽ ഗ്രൂപ്പ് / വികെഎൽ ഗ്രൂപ്പ് ആണ്. മെഡിക്കൽ പരിശോധനകൾക്കായി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ വഴി സഹായം നൽകുകയും വർഷത്തിൽ 2500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകുകയും ചെയ്യും. വാർഷിക സ്പോൺസർ എൽ.എം.ആർ.എ ആണ്. എല്ലാ തൊഴിലാളികൾക്കും അവർ കോവിഡ് ബോധവൽക്കരണ പ്രചാരണ സാമഗ്രികൾ (ഫെയ്സ്മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ തുടങ്ങിയവ) നൽകുന്നു.
പങ്കെടുക്കുന്ന മെഡിക്കൽ സൗകര്യങ്ങൾ – മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, തൈറോകെയർ എന്നിവയാണ്.
മെഗാ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാമിനെ പിന്തുണക്കുവാനും കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവരും ജനറൽ കൺവീനർ – 32228424 ജനറൽ നാസർ മഞ്ചേരി അല്ലെങ്കിൽ ജനറൽ കോഡിനേറ്റർ – മുരളീകൃഷ്ണൻ – 34117864 എന്നിവരുമായി ബന്ധപ്പെടുക.
