മനാമ: ബഹറിനിലെ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാലന്റൈൻസ് ഡേ ആഘോഷം നടന്നു. ബോളിവുഡ് ബ്ലൂസ് എന്ന പേരിൽ നടന്ന ആഘോഷത്തിൽ ചലച്ചിത്ര താരം നൂപുർ ശർമ്മ മുഖ്യാതിഥിയായിരുന്നു. ഡി.ജെ മണിയുടെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി.
ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് , സെക്രട്ടറി ജോബ് ജോസഫ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.