
മനാമ: ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
ബഹ്റിനിലെ പ്രവാസികൾക്കായി 2023 ജനുവരി 27 മുതൽ രണ്ടാമത് എക്സ്പാറ്റ്
ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് 2023 സംഘടിപ്പിക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സംഘടിപ്പിച്ച പ്രഥമ എക്സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ഏറെ പ്രശംസനേടിയിരുന്നു. അതോടൊപ്പം
ആകർഷകമായ ക്യാഷ് പ്രൈസ് ആണ് വിജയികൾക്കും , മികച്ച കളിക്കാർ ആയി തിരഞ്ഞെടുക്കപെട്ടവർക്കും നൽകിയത്.
2023 ജനുവരി 27 മുതൽ ആരംഭിക്കുന്ന രണ്ടാമത് എക്സ്പാറ്റ് ഓപ്പൺ ക്യാരംസ്
ഡബിൾസ് ടൂർണമെന്റിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ഒരു ടീമിന് 5/- ബഹ്റൈൻ ദിനാർ ആണ് പ്രവേശന ഫീസ്. ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസിന്റെ നേതൃത്വത്തിൽ മഹേഷ് കുമാർ കോർഡിനേറ്റർ ആയ വിപുലമായ കമ്മറ്റിയാണ് മതസരങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് .
ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എല്ലാവരും 2023 ജനുവരി 24-ന്
മുമ്പ് ടീമുകളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യുക.
https://forms.gle/sgHBPASrstTvr6qF7 എന്ന ലിങ്ക് വഴിയോ ഇന്ത്യൻ ക്ലബ് ഓഫീസുമായി
ബന്ധപ്പെട്ടോ രജിസ്ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസിനെ 39539946 എന്ന നമ്പറിലോ കോർഡിനേറ്റർ മഹേഷ് കുമാറിനെ 37776465 എന്ന നമ്പരിലോ ബന്ധപ്പെടുക.
