
മനാമ: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബ് പരിസരത്ത് പതാക ഉയർത്തൽ ചടങ്ങ് നടന്നു. ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ചടങ്ങ് നടന്നത്. ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം.ചെറിയാൻ റിപ്പബ്ലിക് ദിന പ്രസംഗം നടത്തി.
