മനാമ: ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ സ്വാതന്ത്യ ദിനാഘോഷം ഗുദൈബിയ ക്ലബ് ആസ്ഥാനത്ത് നടന്നു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് പതാക ഉയർത്തി.

ജനറൽ സെക്രട്ടറി ജോബ് ജോസഫ്, അസിസ്റ്റൻറ് എന്റർടൈൻമെന്റ് സെക്രട്ടറി ആർ. സെന്തിൽ കുമാർ, ബാഡ്മിന്റൺ സെക്രട്ടറി സുനീഷ് കല്ലിങ്കീൽ ഉൾപ്പെടെയുള്ളവർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പതാക ഉയർത്തലിൽ പങ്കെടുത്തു.
സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ 30 ൽ താഴെ ആളുകളുടെ സാന്നിധ്യം കൊണ്ട് വളരെ ലളിതമായ രീതിയിലാണ് ചടങ്ങ് നടന്നത്. ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം ദേശീയ ഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
