
മനാമ: ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് വിഭാഗം പ്രഥമ ‘പെർഫെക്റ്റ് ലൈൻ എക്സ്പാറ്റ് ഓപ്പൺ കാരംസ് സിംഗിൾസ് ടൂർണമെന്റ് 2023’ സംഘടിപ്പിക്കുന്നു. മത്സരങ്ങൾക്ക് ഫെബ്രുവരി മൂന്നിന് തുടക്കം കുറിക്കും. ഒരാൾക്ക് മൂന്ന് ദിനാറാണ് എൻട്രി ഫീസ്. ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഫെബ്രുവരി ഒന്ന് വരെ ക്ലബ്ബിന്റെ റിസപ്ഷനിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസ് (39539946), കോഓർഡിനേറ്റർ മഹേഷ് കുമാർ (37776465) എന്നിവരെയോ ക്ലബ് റിസപ്ഷൻ നമ്പരിലോ (17253157) ബന്ധപ്പെടാവുന്നതാണ്.
