മനാമ: സേവന കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ കുടുംബത്തോടൊപ്പം ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. തന്റെ സേവന കാലയളവിൽ സഹകരിച്ചവർക്ക് നന്ദി രേഖപ്പെടുത്തിയ സ്ഥാനപതി, ബഹ്റൈൻ ജീവിതം ഏറെ അവിസ്മരണീയമായ അനുഭവമാണെന്ന് സമ്മാനിച്ചതെന്ന് പറഞ്ഞു. ഇന്ത്യ – ബഹ്റൈൻ ബന്ധങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് തുടരുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സ്ഥാനമൊഴിയുന്ന അംബാസഡർക്ക് യാത്രയയപ്പ് നൽകുകയും അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ജൂലൈ അവസാന വാരത്തോടെയാണ് പുതിയ സ്ഥാനപതിയായ വിനോദ് കെ ജേക്കബ് സ്ഥാനമേറ്റെടുക്കുന്നത്.
Trending
- സാമ്പത്തിക ക്രമക്കേട്, മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സി പി ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു
- നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു
- ‘കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള അവഗണന’ ; കെ. സുധാകരന്
- അനുമതിയില്ലാതെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ചു: ആനയെ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്
- പ്ലാസ്റ്റിക് പാത്രത്തില്‍ കഞ്ചാവ് നട്ട് വളര്‍ത്തി, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
- ആശാ വർക്കർമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ജെ പി നദ്ദയെ കാണാൻ ആരോഗ്യമന്ത്രി നാളെ ഡൽഹിയ്ക്ക്
- 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മമെംബേർസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു