മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈനും ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം ചൂണ്ടിക്കാട്ടിയ ശൂറ കൗൺസിൽ ചെയർമാൻ വിവിധ വികസന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള പാർലമെന്ററി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സന്ദർശനങ്ങൾ കൈമാറുന്നതിനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധത അൽ സലേഹ് ഊന്നിപ്പറഞ്ഞു. ബഹ്റൈനിൽ നയതന്ത്ര ചുമതലകൾ ഏറ്റെടുത്തതിൽ അംബാസഡർ അഭിമാനം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള തന്റെ താൽപര്യം സ്ഥിരീകരിച്ചു.
Trending
- നമ്പ്യാര്‍കുന്നില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി
- ബഹ്റൈന്‍ കസ്റ്റംസ് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സംവിധാനം ആരംഭിച്ചു
- ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് വേള്‍ഡ് ചേംബേഴ്സ് ഫെഡറേഷന് കൗണ്‍സിലില്‍ അംഗത്വം
- ബഹ്റൈനില്‍ കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ജീവപര്യന്തം തടവ്
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ