ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ഉപരിതല -ഉപരിതല മിസൈലിന്റെ പരീക്ഷണം ആണ് വിജയകരമായി പൂർത്തിയാക്കിയത്. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആയിരുന്നു പരീക്ഷണം. കരയിൽ നിന്നും, വെള്ളത്തിൽ നിന്നും, വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുമെന്നതാണ് ബ്രഹ്മോസിന്റെ പ്രധാന സവിശേഷത.
പരീക്ഷണത്തിൽ മിസൈൽ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ ചിത്രങ്ങളും പ്രതിരോധ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ സാന്നിധ്യത്തിൽ ആയിരുന്നു മിസൈൽ പരീക്ഷണം.
